അഞ്ചല്‍: വാര്പ്പുരയില് കുടുംബ സംഗമം നടത്തി. ആയൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ മോൺ. ഡോ.വര്‍ക്കി ആറ്റുപുറത്ത് കോര്‍എപ്പിസ്കോപ്പ, ഫാ.ജോണ്‍ തുണ്ടിയത്ത് കോര്‍എപ്പിസ്കോപ്പ, ഫാ. വര്‍ഗീസ് കൈപ്പനടുക്ക എന്നിവരുടെ കാര്‍മികത്വത്തില്‍ സമൂഹബലിയോടെയാണ് കുടുംബ സംഗമം ആരംഭിച്ചത്.
തുടര്‍ന്ന് ആരാധന ഓഡിറ്റോറിയത്തില്‍ കൂടിയ കുടുംബസംഗമത്തില്‍ മാവേലിക്കര വാര്പ്പുരയില് കുടുംബത്തിന്റെ നടുവിലേത്ത്, തുണ്ടിയത്ത്, പുതുപ്പറമ്പില്‍, മംഗലാപുരം, ബംഗ ലൂരു , പണയില്‍, ആയൂര്‍ വാര്പ്പുരയില് എന്നീ ശാഖകളില്‍നിന്നും കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ഫാ. ജോണ്‍ തുണ്ടിയത്ത് കോര്‍എപ്പിസ്കോപ്പായുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഫാ. സാം കളിക്കില് കോര്‍എപ്പിസ്കോപ്പാ കുടുംബസംഗമം ഉദ്ഘാടനം ചെയ്തുഡോ. ഫാ. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ കുടുംബചരിത്രം അവതരിപ്പിച്ചു.
ഫാ. വര്‍ഗീസ് കൈപ്പനടുക്ക, ഡോ. തോമസ് കുട്ടി തുണ്ടിയത്ത്, വില്‍സണ്‍ തുണ്ടിയത്ത്, രാജന് വര്‍ഗീസ് വാര്പ്പുരയില് എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു. എഴുപത് വയസിന് മുകളില്‍ പ്രായമുള്ളവരെയും കാര്‍ഷിക, വിദ്യാഭ്യാസ, വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മികവുറ്റവരെയും കലാപ്രതിഭകളെയും പൊന്നാടയണിയിച്ചും മെമന്റോ നല്‍കിയും ആദരിച്ചു. ജീജോ വാര്പ്പുരയില് സ്വാഗതവും സാമുവേല്‍ പണയില്‍ നന്ദിയും പറഞ്ഞു. ഓണസദ്യയോടെ സംഗമം അവസാനിച്ചു.